ഉത്രാടം തിരുനാൾ ജലോത്സവം നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ ഇന്ന്

Kerala Pathanamthitta
Print Friendly, PDF & Email

നീരേറ്റുപുറം : 66-ാംമത് മത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള ഇന്ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരെയും,റോഡ് സുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്തുക, പ്രകൃതിയെയും നദിയെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ വിളംബര ഘോഷയാത്ര ഇന്നലെ രാവിലെ കോട്ടയം തിരുനക്കര മൈതാനി ഗാന്ധി സ്ക്വയറിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ മുഖ്യപ്രഭാഷണം നടത്തി . കോട്ടയം,പത്തനംതിട്ട ജില്ലകളിൽ കൂടി പ്രയാണം നടത്തി.എടത്വ പള്ളിയിൽ ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ, ചക്കുളത്തുകാവിൽ മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ സ്വീകരിച്ചു.പെരിങ്ങര, നെടുംപുറം,നിരണം, കടപ്ര എന്നീ പഞ്ചായത്തുകളിൽ കൂടി സഞ്ചരിച്ച് തിരുവല്ല കെഎസ്ആർടിസി കോർണറിൽ സമാപിച്ചു. സമാപന സമ്മേളനം വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു. രാജശേഖരൻ തലവടി, അനിൽ സി ഉഷസ്, പൊന്നൂസ് ജോസഫ്, അഡ്വ ഉമ്മൻ മാത്യു,അഞ്ചു കൊച്ചേരി, പഞ്ചായത്ത് മെമ്പർ ഗ്രേസി അലക്സാണ്ടർ,ഷിബു കോയികേരിൽ, നീത ജോർജ്,സജി കൂടാരത്തിൽ,പിസി രാജു, റെജി വേങ്ങൽ,സനിൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്, ബിജു പത്തിൽ,ഓമനക്കുട്ടൻ എം ജി, സ്നേഹ കുമാർ തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട് 7ന് നടന്ന കലാസന്ധ്യയ്ക്ക് ശ്രിജിത്ത് സോമൻ,മനു മല്ലപ്പള്ളി, സനൽകുമാർ വി.തങ്കപ്പൻ എന്നിവർ നേതൃത്വം നല്കി.ജലമേളയുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പും നടന്നു.9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ നാൽപ്പതിൽപരം കളിവള്ളങ്ങൾ ഈ വർഷത്തെ ജലമേളയിൽ പങ്കെടുക്കും. ജലമേളയോട് അനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരം, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ തുടങ്ങിയവ നടന്നു.ഗോവ ഗവർണർ അഡ്വ പി. സ് ശ്രീധരൻ പിള്ള ജലമേള ഉദ്ഘാടനം ചെയ്യും.കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, മതമേലധ്യക്ഷന്മാർ, സിനിമാതാരങ്ങൾ തുടങ്ങിയവർ ഈ ജലമേളയിൽ പങ്കെടുക്കുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടറി തോമസ്, സെക്രട്ടറി പൊന്നൂസ് ജോസഫ്, ചീഫ് കോർഡിനേറ്റർ അഞ്ചു കൊച്ചേരി തുടങ്ങിയവർ അറിയിച്ചു.

@ ✒️ഡോ.ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *