കൊല്ലം -: പുത്തൂർ വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള സ്വന്തം വീട്ടിലെ കിണറ്റിൽ വീട്ടമ്മ വീഴുകയും അത് കണ്ട ബന്ധുക്കൾ അപ്പോൾ തന്നെ പുത്തൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സിൽ വിവരമറിയിച്ച ശേഷം ഓടിയെത്തിയ SI ജയേഷിൻ്റെ നേതൃത്വത്തിൽ പുത്തൂർ പോലിസ് സ്ഥലത്തെത്തി കിണറിൽ നോക്കിയപ്പോൾ കിണറ്റിൽ വീണ സ്ത്രീക്ക് അനക്കമുണ്ടെന്ന് മനസിലായി. അപ്പോൾത്തന്നെ SI ജയേഷ് സാർ മറ്റൊന്നും നോക്കാതെ കിണറ്റിൽ ഇറങ്ങുകയായിരുന്നു.

ഫയർഫോഴ്സ് വരുന്നത് വരെ ആ വീട്ടമ്മയെ വെള്ളത്തിൽ നിന്നും ഉയർത്തി പിടിച്ചു. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയതിന് ശേഷം സ്ത്രീയെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൽ ജോലി ലഭിക്കുന്നതിന് മുമ്പ് ജയേഷ് ഫയർ ഫോഴ്‌സിൽ ജോലി നോക്കിയിരുന്നു. പുറ്റിങ്ങൽ അപകടസമയത്ത് അദ്ദേഹം അവിടെയും സേവനം നടത്തിയിരുന്നു. ഇലവുംതിട്ട പോലീസ് സ്റ്റേഷനിലും ജോലി ചെയ്തിരുന്നു. ഫയർഫോഴ്‌സിലെ പരിചയ സമ്പത്തുള്ളത് കൊണ്ട് ഇത്തരത്തിലുള്ള പല സാഹചര്യങ്ങളിലും ഇദ്ദേഹം മറ്റൊന്നും നോക്കാതെ ഇറങ്ങി പ്രവർത്തിച്ചത്. സമയോചിതമായി ഇടപെട്ട് ഒരു ജീവൻ രക്ഷിച്ച ജയേഷ് സാറിന് അഭിനന്ദനങ്ങൾ 👏👏
What do you feel about this post?
Like
Love
Happy
Haha
Sad

