മെഴുവേലി – 1975 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വെറ്റിനറി ഡിസ്പെൻസറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയാണ്. മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മുണ്ടക്കുളഞ്ഞിയിൽ കേരള സർക്കാർ 66 ലക്ഷം രൂപ ചിലവിട്ടു നിർമ്മിച്ച കെട്ടിടത്തിൽ മെഴുവേലി വെറ്റിനറി ഡിസ്പെൻസറി പ്രവർത്തമാരംഭിക്കുകയാണ്. മൃഗസംരക്ഷണ മേഖലയിലെ പഞ്ചായത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന ഈ ഡിസ്പെൻസറി കെട്ടിട ഉദ്ഘാടനം നാളെ ഉച്ചക്ക് 2 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ ശ്രീമതി വീണാ ജോർജ്ജ് അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ, ബഹു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി കെട്ടിട ഉദ്ഘാടനം നിർവഹിക്കുന്നു. മെഴുവേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി പിങ്കി ശ്രീധർ സ്വാഗത പ്രസംഗം നടത്തുന്ന ചടങ്ങിൽ ബഹു. എംപി ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും. മെഴുവേലിയിലെ അടക്കം സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അടക്കം പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ പൊതുജനങ്ങളുടെയും പങ്കാളിത്തം പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി പിങ്കി ശ്രീധർ അഭ്യർത്ഥിച്ചു.



