പത്തനംതിട്ട: ക്ഷേമനിധി പെൻഷനും, ആനുകുല്യങ്ങളും ഓണത്തിൽ മുൻപെ കുടിശിഖ തീർത്ത് വിതരണം ചെയ്യുക, ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യുക , പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ടി.യു പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുൻപിൽ ധർണ നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു ജാതി മത ഭേദമന്യേ ആഘോഷിക്കുന്നതിരുവോണം സമാഗതമായി ട്ടും രാജ്യത്തെ പൊതുമേഖലസ്ഥാപനങ്ങളിൽ പണിയെടുക്കുന്നനിരവധി തൊഴിലാളികൾക്ക് മാസങ്ങളായി വേതനം ലഭിക്കാത്ത അവസ്ഥയിൽ ഈ ഓണാഘോഷം എങ്ങനെ ആഘോഷിക്കുമെന്ന് അറിയാതെ നട്ടം തിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എസ്. ടി. യൂ. ജില്ലാ പ്രസിഡന്റ് അയ്യൂബ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ചു, എസ്. ടി. യൂ.ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സിറാജുദീൻ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹാൻസലാഹ് മുഹമ്മദ് നടത്തി, മുസ്ലിംലീഗ് സംസ്ഥാനപ്രവർത്തക സമതി അംഗം ഷാനവാസ് അലിയാർ, എസ്. ടി. യൂ. സംസ്ഥാന കൗൺസിൽ അംഗം അൻസാരി മന്ദിരം,എസ്. ടി. യൂ. ജില്ലാ വൈസ്. പ്രസിഡന്റ്മാരായ ഹസ്സൻകുട്ടി, ഐഷാമ്മ, മെഹബൂബ്, ജില്ലാസെക്രട്ടറി മാരായ ഷെരീഫ്, ഷാജിമോൻ, സലിം, ഷുക്കൂർ കോന്നി, ഫെഡറേഷൻ നേതാക്കളായ അബ്ദുൽ റഹിം, നിസാർ, നാസർ, എസ്. ടി. യൂ. ആറന്മുള നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൻസാരി മേപ്പുറത്ത്, മുസ്ലിം ലീഗ്ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് എൻ എ നൈസാം , സിറാജ് പുത്തൻ വീട്,റഹിംപന്തളം, ലീഗ് കോന്നി മണ്ഡലം പ്രസിഡന്റ് സാദിക് കുമ്മണ്ണൂർ, ജനറൽ സെക്രട്ടറി അലി മുളന്തറ തുടങ്ങിയവർ സംസാരിച്ചു, എസ്. ടി. യു ജില്ലാ ട്രഷറർ യൂസഫ് പിച്ചയ്യത്ത് നന്ദിയും പറഞ്ഞു


