നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്.

Pathanamthitta
Print Friendly, PDF & Email

റാന്നി – ഇന്ന് രാവിലെ പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഉടുമ്പുംചോല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്ക് പറ്റിയത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത നിലവാരത്തിൽ ഈ റോഡ് നിർമ്മിച്ച ശേഷവും അപകടം പതിവ് കാഴ്ചയാണ്. റോഡ് നിർമ്മാണത്തിലെ അപാകതകളാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നു നാട്ടുകാർ ആരോപിച്ചു. പ്ലാച്ചേരി മുതൽ ഉതിമൂട് വരെ അപകടങ്ങൾ ഇല്ലാത്ത ദിവസം ചുരുക്കമാണ്. റോഡുകളിൽ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കേണ്ടതാണ്. പ്രത്യേകിച്ച് വളവുള്ള സ്ഥലങ്ങളിൽ .

Leave a Reply

Your email address will not be published. Required fields are marked *