ഡോ. എം. എസ്. സുനിലിന്റെ 369 -മത് സ്നേഹഭവനം പ്രീത ജിനുവിന്റെ അഞ്ചംഗ കുടുംബത്തിന്

Pathanamthitta

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 369- മത് സ്നേഹഭവനം കിളിവയൽ ചാത്തന്നൂർ പുഴ മിനി വിലാസത്തിൽ പ്രീത ജിനുവിനും കുടുംബത്തിനും ആയി വർഗീസ് കുര്യന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വർഗീസ് കുര്യൻ നിർവഹിച്ചു. ഏറെ വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ സുരക്ഷിതമല്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഹോട്ടൽ ജീവനക്കാരിയായ പ്രീതയും, രോഗിയായ ഭർത്താവ് ജിനുവും, മാതാവ് മേരിക്കുട്ടിയും, രണ്ട് പെൺകുഞ്ഞുങ്ങളും താമസിച്ചിരുന്നത്.

ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മല്ലപ്പള്ളി സ്വദേശിയായ വർഗീസ് കുര്യന്റെ സഹായത്താൽ മൂന്നു മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സുനിത റോബിൻ., പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ., സന്തോഷ് ചാത്തന്നൂർ പുഴ., എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി കഴിയുന്നവർക്ക് പണിതു നൽകുന്ന 369- മത് സ്നേഹഭവനത്തിന്റെ താക്കോൽദാനചടങ്ങ് വർഗീസ് കുര്യൻ നിർവഹിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *