തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ പരിധിയിൽ ഉള്ള ഇടവകകളുടെ അഭിമുഖ്യത്തിൽ നടത്തുന്ന എക്യുമെനിക്കൽ പ്രയർ ജൂലൈ 7 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തണ്ണിത്തോട് സെൻ്റ് ആൻറണീസ് അശ്രമത്തിൽ വെച്ച് നടത്തപ്പെടുന്നു. സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സമുവേൽ ഉദ്ഘാടനം നിർവഹിക്കുന്നു. വചനപ്രഘോഷണം ശ്രീമതി മിൻ്റ മറിയം വർഗ്ഗീസ് (റിസേർച്ച് സ്കോളർ കതോലിക്കേറ്റ് കോളജ്) നടത്തുന്നതുമാണ്. വിവിധ ഇടവകളിലെ വികാരിമാർ, കെ സി സി എക്സിക്യൂട്ടിവ് ഭാരവാഹികൾ, വിവിധ സോണുകളിലെ വൈദികർ, പ്രതിധികൾ പങ്കെടുക്കമെന്ന് സോൺ സെക്രട്ടറി അനീഷ് തോമസ് അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

