ആലപ്പുഴ – ഒരിക്കലും പത്രം തുറന്ന് നോക്കാത്ത, യുവതലമുറയുടെ കാലമാണിന്ന്. പഠിക്കുന്ന പുസ്തകങ്ങൾ അല്ലാതെ ( അതും വല്ലപ്പോഴും ) സാഹിത്യം, ചരിത്രം തുടങ്ങിയ പുസ്തകങ്ങൾ കൈ കൊണ്ട് പോലും തൊടാത്ത ‘നല്ല വായന ശീലം ഉള്ളവർ ‘ആണിന്ന് ? ഇന്ന് വായനാ ദിനാചരണം സംഘടിപ്പിച്ച് വലിയ ഫോട്ടോ പിടുത്തം ആയിരിക്കും.. ഈ ദിനം വെറും ആചരണം ആക്കരുതെന്ന് അപേക്ഷ…
ഞങ്ങളുടെ അപ്പ 96 മത്തെ വയസ്സിൽ 2014 ഫെബ്രുവരി 18ന് ഞങ്ങളെ വിട്ടു പിരിഞ്ഞു. അപ്പ എന്നും രാവിലെ 8 മണിക്ക് മുമ്പ് പത്രത്തിലെ മരണപേജ് മുഴുവൻ വായിച്ചു തീർക്കുന്നത് പതിവായിരുന്നു.. ഒരു ദിവസം പത്രം 🗞️ മുടങ്ങിയാൽ വിതരണക്കാരൻ പിറ്റെ ദിവസം എന്തെങ്കിലും മുടന്തൻ ന്യായം കണ്ടു പിടിക്കും. ( “പിതാവേ, പത്രക്കെട്ട് ഇന്നലെ വെള്ളത്തിൽ പോയി” 😂❣️🗞️ ) ….. വിതരണക്കാരൻ പറയുന്നത് കളവാണെന്ന് അറിയാവുന്ന അപ്പ “കുഞ്ഞേ നീ പോകാഞ്ഞത് കാര്യമായി ” എന്ന് മറുപടി കൊടുക്കുമ്പോൾ ഇരുവരുടെയും മുഖത്ത് പുഞ്ചിരി..😂
പത്രം ലഭിക്കാത്ത ദിവസങ്ങളിലെ വിവരം കലണ്ടറിൽ എഴുതി വെച്ച് മാസാവസാനം തുക കൊടുക്കുന്ന രീതി അപ്പ സ്വീകരിച്ചപ്പോൾ എല്ലാറ്റിനും പരിഹാരം… ( ഇപ്പോൾ വാർഷിക വരിസംഖ്യ പദ്ധതിയിൽ ഉൾപെടുത്തി തുക മുൻക്കൂർ കൊടുത്താലുംപല ദിവസങ്ങളിലും പത്രം കിട്ടാത്ത അവസ്ഥ )
ഈ കഥ പതിവാക്കിയ വിതരണക്കാരനും പത്രക്കെട്ടും തലവാടിയിലെ ഒരു ഒറ്റത്തടി പാലത്തിൽ നിന്നും ഒരു ദിവസം വെള്ളത്തിൽ പോയത് മറ്റൊരു സത്യം.. 😂
എല്ലാവർക്കും വായന ദിനാശംസകൾ.
@ ഡോ. ജോൺസൺ ഇടിക്കുള, വാലയിൽ


