ഓട്ടോയും, പിക്ക് അപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: ഓട്ടോയും പിക് അപ് വാനും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു. അട്ടച്ചാക്കല്‍ സ്വദേശി പനംതോട്ടത്തില്‍ വീട്ടില്‍ സാജു(50) ആണ് മരിച്ചത്. വെള്ളി രാവിലെ പത്തു മണിയോടെ കൂടല്‍ സ്‌റ്റേഡിയം ജങ്ഷനില്‍ ആയിരുന്നു അപകടം നടന്നത്. മരം വെട്ട് തൊഴിലാളിയാണ് സാജു. കൂടല്‍ സ്‌റ്റേഡിയം ജങ്ഷനില്‍ എതിരെ വന്ന പിക് അപ് വാനുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പത്തനംതിട്ട മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.ഭാര്യ : പ്രഭ,മക്കള്‍ : സുനി,സൂരജ്.

Leave a Reply

Your email address will not be published. Required fields are marked *