തിരുവല്ല – പീഡനക്കേസില്‍ പ്രതിയായതിന് പുറത്താക്കിയ പ്രാദേശിക സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ലോക്കല്‍ കമ്മിറ്റി അംഗം സി.സി. സജിമോനെ ആണ് പാര്‍ട്ടി തിരിച്ചെടുത്തത്. 2018 ല്വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്. 2022 ല്‍ സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി ലഹരി നല്കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. മുന്‍പ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും
തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. എന്നാല്‍, പുറത്താക്കല്‍ നടപടി കണ്ട്രോള് കമ്മീഷന് റദ്ദാക്കിയതോടെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. ഒരു തെറ്റില്‍ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചാണ് കമ്മിഷന് പുറത്താക്കല്‍ നടപടി റദ്ദാക്കിയത്. തിരുവല്ലയിലെ പാര്‍ട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാന്‍ ചരട് വലിച്ചത്.


