മുസ്‌ലിം ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ട രൺജിത്ത് ശ്രീനിവാസന്റെ ഭാര്യയിൽ നിന്നും കെട്ടിവെക്കാനുള്ള തുക സ്വീകരിച്ചു ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു ; വൻ സ്ത്രീ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന – ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു കളക്ട്രേറ്റിൽ പത്രിക സമർപ്പണം നടന്നത്. വൻ സ്ത്രീ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.

പിഎഫ്ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ രൺജിത്താണ് കെട്ടിവെക്കാനുള്ള തുക ഷിബാ സുരേന്ദ്രന് നൽകിയത്. ആലപ്പുഴ ടൗൺ ഹാളിന് സമീപത്ത് നിന്ന് നൂറുകണക്കിന് സ്ത്രീ പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് ശോഭാ സുരേന്ദ്രൻ കളക്ട്രേറ്റിൽ എത്തിയത്.

സ്ത്രീകളുടെ ക്ഷേമത്തിന് മുൻ​ഗണ നൽകുന്ന പ്രകടന പത്രികയാണ് ആലപ്പുഴയ്‌ക്ക് വേണ്ടി താൻ മുന്നോട്ട് വെക്കുന്നതെന്ന് പത്രിക സമർപ്പണത്തിന് ശേഷം ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നതിന്റെ വിഷമം നന്നായി അറിയാം. അത്തരം സാഹചര്യത്തിലാണ് താനും വളർന്നത്. മൂന്ന് വർഷത്തിലുള്ളിൽ ആലപ്പുഴയിലെ മുഴുവൻ ഭവന രഹിതർക്കും വീട് ഉറപ്പാക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. ഇതേവരെ കാണാത്ത ജന പങ്കാളിത്തം ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികളിൽ കാണുന്നുണ്ട്. മറ്റു ചില മണ്ഡലങ്ങൾക്കൊപ്പം ത്രികോണ മത്സരം തന്നെയാണ് ആലപ്പുഴയിലും എന്ന നിരീക്ഷകർ സമ്മതിച്ചു കഴിഞ്ഞു. !!

Leave a Reply

Your email address will not be published. Required fields are marked *