നിരണം: ലോക സമാധാനം യാഥാർത്ഥ്യമാക്കാൻ ക്രിസ്തുദർശനം ഉൾക്കൊള്ളണമെന്ന് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ ആഹ്വാനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ നടന്ന ലോക സമാധാന ദിനാചര ണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കാൻ ആണ് യേശുക്രിസ്തു പഠിപ്പിച്ചത്. സമാധാനം വ്യക്തികളിൽ നിന്ന് ആരംഭിച്ച് സമൂഹത്തിലേക്ക് വ്യാപിക്കപെടണം.പക്ഷംചേരലിനപ്പുറത്ത്, ശാന്തിയിലേക്കുള്ള വാതിലുകൾ ഹൃദയപൂർവം തുറന്നുവയ്ക്കാൻ പുതിയകാലം ഉറപ്പിച്ചുപറയുന്നതു ലോകരാഷ്ട്രങ്ങൾ കേൾക്കാതിരുന്നുകൂടാ. ചോരകൊണ്ടല്ല, സഹവർത്തിത്വവും മാനുഷികതയുംകൊണ്ടാവണം പുതിയ ലോകക്രമത്തിന്റെ നിർമിതിയെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇടവക ഫിനാൻസ് ട്രസ്റ്റി റെന്നി തോമസ് തേവേരിൽ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി അജോയി കെ വർഗ്ഗീസ്, ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ഡീക്കൻ ഷാൽബിൻ മർക്കോസ്, സെൽവരാജ് വിൻസൻ, അനുമോൻ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

