ഓമല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ഓമല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന സാന്ത്വന പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. 18 മുതൽ 39 വയസുവരെ പ്രായമുളള എഎൻഎം/ ജെപിഎച്ച് എൻ കോഴ്സ് /ജിഎൻ എം/ ബി എസ് സി നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ സർക്കാർ അംഗീകരിച്ച കോളജുകളിൽ നിന്നും ബിസിസിപിഎഎൻ /സിസിപിഎഎൻ കോഴ്സ് പാസായിട്ടുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.
ഫോൺ : 9495018958.


