തിരുവല്ല – പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിലെ രാസവള പ്രയോഗം മൂലം മണ്ണില്‍ ഉണ്ടാവുന്ന അവിക്ഷിപ്തത പഠനത്തിന്റെ ഉദ്ഘാടനം പെരിങ്ങര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ അഡ്വ. മാത്യു.ടി. തോമസ് നിര്‍വഹിച്ചു. അവിക്ഷിപ്ത ഇടക്കാല പഠന റിപ്പോര്‍ട്ടും മണ്ണ് ഭൂവിഭാഗ മാപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും, പെരിങ്ങര കൃഷിഭവന്റെയും, പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പഠനം നടത്തിയത്.അപ്പര്‍ കുട്ടനാട് മേഖലയിലെ മണ്ണിന്റെ പരിമിതിയും പരിഹാരങ്ങളും എന്ന വിഷയത്തില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം കായംകുളം ഡോ.വി മിനി കാര്‍ഷിക സെമിനാര്‍ നടത്തി. അവക്ഷിപ്തത പഠന ഇടക്കാല റിപ്പോര്‍ട്ട് വിശദീകരണം സോയില്‍ സര്‍വേ ഓഫീസര്‍ ബി.ജെ സുള്‍ഫിയും മണ്ണിനെ അറിയാം മൊബൈലിലൂടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തല്‍ സോയില്‍ സര്‍വേ ഓഫീസര്‍ അമ്പിള്‍ വര്‍ഗീസ് നിര്‍വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ണ് പരിവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി. ജസ്റ്റിന്‍, മണ്ണ് പരിവേഷണ ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.രമേശ് റിപ്പോര്‍ട്ടും പദ്ധതിയും അവതരിപ്പിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് മണ്ണ് ആരോഗ്യ കാര്‍ഡ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സോമന്‍ താമരച്ചാല്‍, സി.കെ അനു, കൃഷി ഓഫീസര്‍ ഡോ. അഞ്ചു മറിയം ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


