ശിശു സൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുട്ടികളുടെ ആവശ്യം കണ്ടറിഞ്ഞ് ശിശു സൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന കുട്ടികളുടെ പാർക്ക് നിർമാണോദ്ഘാടനം നിർവഹിക്കുക ആയിരുന്നു മന്ത്രി. കുട്ടികൾക്കായി പാർക്ക് നിർമിക്കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായകമാകും വിധം കളിസ്ഥലവും ആവശ്യമായ സാധനങ്ങളും സജ്ജമാക്കും. ഭിന്നശേഷിസൗഹൃദമായ ബ്ലോക്ക് പഞ്ചായത്ത് വയോജന, ശിശു സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തങ്ങളും മാതൃകാപരമായി ഏറ്റെടുത്തു നടപ്പാക്കുന്നു. സംസ്ഥാനത്തെ ശിശുസൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് സാമൂഹിക വൈകാരിക വളർച്ചയ്ക്കും വികസനത്തിനും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളോടുകൂടിയ പാർക്കാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എസ് അനീഷ്മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൂലി ദിലീപ്, രജിത കുഞ്ഞുമോൻ, ലാലി ജോൺ, വാർഡ് മെമ്പർ ഷീജ മോനച്ചൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനൽകുമാർ, എൽഎസ്ജിഡി പന്തളം അസി. എഞ്ചിനീയർ ശ്രീജകുഞ്ഞമ്മ, സിഡിപിഒ എസ് സുമയ്യ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *