@ സന്തോഷ് സദാശിവമഠം
തിരുവല്ല: ആയൂർവേദ ചികിത്സാ യ്ക്കെതിരെ സമൂഹമദ്ധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന കുപ്രചരണങ്ങൾ പൊതുജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.ആയുർവേദം ജനങ്ങളുടെ ഹൃദയത്തിൽ ആണ് നിലനിൽക്കുന്നത് യെന്ന് ശാസ്ത്ര സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം. വരുംകാലങ്ങളിൽ കേരളത്തിൽ ടൂറിസം രംഗത്തുണ്ടാകുന്ന കുതിപ്പ് ആയുർവേദ മേഖലക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏ എച്ച് എംഎ സംസ്ഥാന പ്രസിഡന്റ് ഡോ: വിജയൻ നങ്ങേലിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഡോ. ഇടുഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി ആമുഖ പ്രസംഗം നടത്തി.
ഡോ. സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ, ഡോ: മുഹമ്മദ് ബാപ്പു., ഡോ: വിദ്യാ സാഗർ, ഡോ: ലിജുമാത്യു ഇളപ്പുങ്കൾ, ഡോ: രമ ബേബികൃഷ്ണൻ ഡോ: പി സജീഷ് കുമാർ, ഡോ. ബി.ജി. ഗോകുലൻ : ഡോ: പി എസ് ബിജു, ഡോ: ഏ വി ആനന്ദരാജ് . ഡോ. രവികുമാർ കല്യാണിശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാറിന് ഡോ.കെ.പി.മുരളീധരൻ, ഡോ.എസ് ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.


