കനൽ കർമ്മപദ്ധതി സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനൽ കർമപദ്ധതിയുടെ ബോധവത്ക്കരണ ക്ലാസ് കാതോലിക്കറ്റ് കോളജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാ,ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി മുഖ്യപ്രഭാഷണം നടത്തി. ദിശ ഡയറക്ടർ അഡ്വ. എം. ബി ദിലീപ് കുമാർ ലിംഗനീതി സമത്വം, ജൻഡർ റിലേഷൻ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എൻഎസ്എസ് പ്രോഗ്രം ഓഫീസർ ഡോ. ഗോകുൽ ജി നായർ, ആൻസി സാം, സി.ഡബ്ലു.എഫ് ഡോ. അമല മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *