നിയന്ത്രണം വിട്ട ടിപ്പർ ലോറി തിട്ടയിലിടിച്ച് തകർന്നു

Pathanamthitta
Print Friendly, PDF & Email

റാന്നി – ഇടമണ്ണിൽ പാറ മക്കുമായി ഇറക്കം ഇറങ്ങി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. വ്യാഴം പുലർച്ചെ അഞ്ചരയോടെ ഇടമൺ സോബാറിലാണ് സംഭവം. അപകടത്തിൽ ഡ്രൈവർ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പനോലിയിലെ അടഞ്ഞു കിടക്കുന്ന സ്വകാര്യ ക്രഷറിൽ നിന്നും പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തിൽ പെട്ടത്.

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ ഇടമൺ സോബാർ പള്ളിക്കു സമീപമാണ് അപകടം. നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള ഇവിടെ കുത്തിറക്കവും വലിയ വളവുകളുമാണുള്ളത്. ആനമാടം ഇറക്കത്തിൽ അമിത വേഗതയിൽ ലോറി കടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകട സ്ഥലത്തിന് 200 മീറ്റർ മുകളിൽ നിന്നും ലോറി പൂർണമായും വലതു വശത്തെ തിട്ടയോടു ചേർന്നാണ് വന്നിരിക്കുന്നത്. റോഡിലെ കലുങ്കിന്റെ പാരപ്പറ്റ് ഇടിച്ചു തകർത്ത ലോറി വലിയപാറയിൽ തട്ടിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *