അടൂർ: കാറിടിച്ച് ലോറിയുടെ ഡീസൽ ടാങ്ക് തകർന്നു. വടക്കടത്ത് കാവിന് സമീപം പാർക്ക് ചെയ്തിരുന്ന ഇൻസുലേറ്റഡ് ട്രക്കിൽ അമിത വേഗതയിൽ എത്തിയ ബ്രസ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ ഡീസൽ ടാങ്ക് പൊട്ടി അപകടാവസ്ഥയിൽ റോഡിലേക്ക് ഒഴുകുകയും ചെയ്തു. അഗ്നിശമന സേനയെത്തി ഡീസൽ നീക്കംചെയ്ത് അറക്കപ്പൊടി വിതറിയും വെള്ളം പമ്പ് ചെയ്തു റോഡിലെ അപകടാവസ്ഥ ഒഴിവാക്കി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

