പത്തനംതിട്ട – പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ 2024-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ കേരളപ്പിറവി ദിനമായ നവംബർ 1 ന് പത്തനംതിട്ട അബാൻ ടവറിൽ ചേർന്ന യോഗത്തിൽ ജില്ലാ രക്ഷധികാരി അഡ്വ രാധാകൃഷ്ണൻ നിർവഹിച്ചു. നവംബർ മാസത്തിനുള്ളിൽ സബ് ജില്ലാ തലത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി ഡിസംബർ മാസത്തിൽ ജില്ലാ കൺവെൻഷൻ നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായ തോമസ് കോശി, രാജേഷ് ആക്‌ളേത്ത്, കെ ആർ ഹരീഷ്, ദിപു ഉമ്മൻ, ബിജു എം തോമസ്, വറുഗീസ് കടമ്പനാട് എന്നിവർ സമിപം.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

