കോന്നി : കെഎം മാണി പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ പറഞ്ഞു. കെ എം മാണിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് നിർമ്മിച്ച കാരുണ്യ ഭവനങ്ങളുടെ താക്കോൽദാന കർമ്മത്തിന്റെ ഭാഗമായുള്ള കാരുണ്യ സന്ദേശ യാത്ര കോന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോന്നി നിയോജക മണ്ഡലത്തിൽ ചിറ്റാർ കൊടുമുടിയിലാണ് 11 ലക്ഷം രൂപ മുടക്കി നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ താക്കോൽദാനം നാളെ നാലുമണിക്ക് കേരള കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ മാണി എം പി നിർവഹിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി വി വർഗീസ് അധ്യക്ഷത വഹിക്കും .എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഇതിനോടനുബന്ധിച്ച് കാരുണ്യ സന്ദേശ യാത്രകൾ നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് ക്യാപ്റ്റൻ സി വി വർഗീസ്,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ വി കെ, മണ്ഡലം പ്രസിഡന്റ് ന്മാരായ രാജീസ് കൊട്ടാരം,സുമ റജി,സാംകുട്ടി പി എസ്, ജോൺസൻ മൈലപ്ര,അനീഷ്കുമാർ പി ആർ,വർഗീസ് മൈലപ്ര, യൂസഫ് എം,എന്നിവർ നേതൃത്വം നൽകി.


