ജപ്പാനിൽ നിന്നുള്ള ഗവേഷകയും, മാധ്യമ പ്രവർത്തകയുമായ തമാമി കവകാമി ഇരവിപേരൂരിൽ .

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പനാട്: യുദ്ധവും തീവ്രവാദവും ഒന്നിനും ഒരു പരിഹാരമല്ലെന്നും ഇത് പ്രകൃതിയെയും മനുഷ്യരാശിയെയും ഒരുപോലെ ഉൻമൂലം ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളെന്ന് ജപ്പാനിൽ നിന്നുള്ള ഗവേഷകയും മാധ്യമ പ്രവർത്തകയുമായ തമാമി കവകാമി അഭിപ്രായപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് രണ്ടാം ലോകമഹാ യുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബാക്രമണത്തിലൂടെ അമേരിക്ക നടത്തിയത്. ഒന്നര ലക്ഷത്തോളം മനുഷ്യരാണ് ഈ ദുരന്തത്തൽ വെന്തുരുകിയത്. ദിവസത്തോളം ഹിരോഷിമയും നാഗസാക്കിയും കത്തി. കൊല്ലപ്പെട്ട മനുഷ്യരും ജീവികളും അനുഭവിച്ച റേഡിയേഷന്റെ രൂക്ഷത ഭീകരമായിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും അനുഭവിക്കാനാണ് ഇവരുടെ വിധി. നാഗസാക്കിയിൽ ജീവിച്ച തന്റെ പിതാവും ബന്ധുക്കളും ആ ദുരന്തം കൺമുൻപിൽ കണ്ടവരാണ്. ആ നാടും നാട്ടുകാരും ഓർമ്മ മാത്രമയി. ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പിതാവ് അതിന്റെ ദുരന്തവും പേറി പിന്നീട് ടോക്കിയോവിലേക്ക് മാറി. അണു ബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതിക അവശിഷ്ടങ്ങളിൽ നടത്തിയ പഠനത്തിൽ റേഡിയേഷന്റെ അളവ് നമുക്ക് ചിന്തിക്കുന്നതിലും അപ്പുറത്താണ്. കൊല്ലപ്പെട്ടവരുടെ താടിയെല്ല് പരിശോധിച്ചപ്പോൾ 9.46 ഗ്രേ (റേഡിയേഷൻ അളക്കുന്ന യൂണിറ്റ് ) എന്നാണ് ലഭിച്ചത്. ഇതിന്റെ പകുതിയോളം റേഡിയേഷനുണ്ടെങ്കിൽ തന്നെ ഒരു മനുഷ്യ ശരീരം മാരകമായ റേഡിയേഷന് വിധേയമാകുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ജപ്പാനിലെയും ഇൻഡ്യയിലെയും ഗ്രാമങ്ങളെയും ഗ്രാമീണ ആളുകളുടെ ജീവിത രീതി, കുടുംബ ബന്ധങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് തമാമി കവകാമി കേരളത്തിൽ എത്തിയത്. നിയമ വിദഗ്ധനായ വർഗീസ് മാമ്മൻ, സാമൂഹിക ശാസ്ത്ര ഗവേഷകനായ കെ എൻ തോമസ് കുറ്റിയിൽ, വിദ്യാഭ്യാസ വിദഗ്ധനും ആഫ്രിക്കയിലും നൈജീരിയിലും അധ്യാപകനുമായ ജോൺ കെ കോശി, ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ, പൊതു പ്രവർത്തകനായ സുബിൻ നീറുംപ്ലാക്കൽ, സിവിൽ എഞ്ചിനീയറായ തോമസ് ജോൺ വാഴുവേലിൽ എന്നിവരുമായി ചർച്ച നടത്തി. ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബിന്റെ സഹായത്തോടെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നേരിൽ സന്ദർശിച്ചു. കേരളത്തിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭിക്കുന്നതിനു വേണ്ടി സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ കുറിച്ചു പഠിക്കാനായി കുമ്പനാട് അക്ഷയ കേന്ദ്രവും ഇവർ സന്ദർശിച്ചു. പ്രദേശിക തലത്തിൽ സർക്കാർ സഹകരണത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ മാത്യകയാണ്. പൊതു പ്രവർത്തകനും സുഹൃത്തുമായ സുബിൻ നീറുംപ്ലാക്കൽ കോവിഡ് കാലത്ത് അഞ്ച് ദിവസം പ്രായമുള്ള കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി നടത്തിയ മാനുഷികമായ ഇടപെടൽ ജപ്പാനിലെ ചില പ്രാദേശിക സോഷ്യൽ മീഡിയലേക്ക് തമാമി തർജ്ജിമ ചെയ്തിട്ടുണ്ട്. ഇവരെ പോലെയുള്ള യുവജനങ്ങൾ നാടിനും രാജ്യത്തിനും അഭിമാനമാണെന്നും തമാമി അഭിപ്രായപ്പെട്ടു. അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന പരിപാടിയിലേക്കും സുബിൻ നീറുംപ്ലാക്കലിനെയും കുടുംബത്തെയും തമാമി ക്ഷണിച്ചിട്ടുണ്ട്.

ഫോട്ടോ: ജപ്പാനിൽ നിന്നുള്ള ഗവേഷകയും മാധ്യമ പ്രവർത്തകയുമായ തമാമി കവകാമി ഇരവിപേരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നേരിൽ സന്ദർശിച്ചപ്പോൾ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബി, പൊതു പ്രവർത്തകനായ സുബിൻ നീറുംപ്ലാക്കൽ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *