മണ്ഡലകാലം പിറക്കുന്നു. പതിനെട്ടാം പടി കയറിയാൽ അയ്യപ്പനെ കാണണം
ഹരി ഇലന്തൂർ എഴുതുന്നു..
പത്തനംതിട്ട – ശബരിമല മണ്ഡലകാലം തുടങ്ങുകയാണ്. മല ചവുട്ടി തളർന്ന വരുന്ന അയ്യപ്പന്മാർ പതിനെട്ടാം പടി ചവുട്ടിയാൽ ദർശനം വേഗം സാദ്ധ്യമാക്കണം എന്ന ആവിശ്യം വളരെക്കാലമായി ശക്തമാണ്. പതിനെട്ടാംപടി ചവുട്ടിയാലും പിന്നെയും മണിക്കൂറുകളോളം ഫ്ളൈഓവറിൽ കുടുക്കിയിടുന്ന രീതിക്ക് മാറ്റം വരണം. സമ്പന്നരായവർക്ക് ഇതൊന്നും ബാധകമല്ല താനും. വൃതവുമെടുത്ത് കെട്ടുംകെട്ടി പതിനെട്ടാംപടി ചവിട്ടുന്ന അയ്യപ്പന്മാർക്ക് ആണ് പിന്നെയും മണിക്കൂറുകളോളം ഫ്‌ളൈഓവർ എന്ന നരകത്തിൽ കഴിയേണ്ടിവരുന്നത്. കെട്ടില്ലാതെ പിന്നിലൂടെ എത്തുന്നവർക്ക് ശ്രീകോവിലിന്റെ മുന്നിലേക്ക് വരുന്നതിനും ദർശനം നടത്തുന്നതിനും ഒരു തടസ്സവുമില്ല താനും. അശാസ്ത്രീയമായ ഫ്ളൈഓവറെന്ന ദുരിതം തീർത്തുതരണേ അയ്യപ്പാ .. !! മുതിർന്ന മാധ്യമ പ്രവർത്തകനായ ഹരിയുടെ ഫേസ്‌ബുക്കിലെ എഴുത്ത് ഇങ്ങനെ ..
https://www.facebook.com/hari.elanthur/posts/pfbid0XdfXqevxJ9YqkbqSgfUv6dFCcn1VNA4WhwQbMiBzNhZW4aVk8uw152r1tmxZWaaml
കഠിന വൃത സാധനയിൽ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് ക്യൂ വലിയ നടപ്പന്തലാണ്. തിരക്കേറുമ്പോൾ ഈ നിര ശരംകുത്തിയും മരക്കൂട്ടവും വരെ നീളും. നീണ്ടോട്ടേ. പതിനെട്ടാം പടി ചവിട്ടി വരുന്ന ഭക്തനെ പിന്നീട് എന്തിന് ഫ്ളൈ ഓവറിൽ കയറ്റുന്നു. ? ആചാരപരമായി തെറ്റാണ് ഈ നടപടി. പതിനെട്ടുപടികയറി വരുന്ന ഭക്തനെ ഇടതു വശത്തുകൂടിയോ കൊടിമരത്തിന് മുന്നിലൂടെ നേരിട്ടോ അയ്യപ്പദർശനം നടത്തിച്ച് വടക്കേ നടയിലൂടെ ഇറങ്ങി പോവാൻ അവസരമൊരുക്കിയാൽ എന്താണ് കുഴപ്പം.. ?
വടക്കേ നടയിൽ നിന്ന് നെയ്യഭിഷേകത്തിന് ഒരു ക്യു കൂടി ഏർപ്പെടുത്തിയാൽ അഭിഷേകവും സുഗമമായി നടക്കും.
ഇത് പറയാൻ കാരണമുണ്ട്. എൻ്റെ സുഹൃത്ത് കഴിഞ്ഞ മാസത്തിൻ ദർശനം നടത്തുമ്പോൾ പ്രായമായ അമ്മയേയും കുഞ്ഞിനെയും കൂട്ടിയിരുന്നു. മൂന്ന് മണിക്കൂർ ഫ്ളൈ ഓവറിൽ ഏതോ ഒരു അമ്മ ഗത്യന്തരമില്ലാതെ മലമൂത്ര വിസർജനം നടത്തിയ കഥ കൂടി പറഞ്ഞപ്പോൾ മനസ്സ് നൊന്തു. പുതിയ പോംവഴികൾ ഉണ്ടാക്കണം. എന്തിന്റെ ഫ്ളൈ ഓവർ . ? ശ്രീകോവിലിന് മുകളിലുള്ള ഫ്ളൈ ഓവർ വാസ്തു ദോഷവുമാണന്ന് പറയുമ്പോൾ ചിന്തിക്കുക.
NB. ഇത് മനുഷ്യാവകാശ ലംഘനമാണ്. മലമൂത്ര വിസർജനം നടത്തിയ അമ്മേ മാപ്പ്. ഇതൊക്കെ ആവർത്തിച്ചു കൊണ്ടേയിരിക്കും !!


