തുരുത്തിക്കാട്: നൂറ്റിയിരുപത്തഞ്ച് വർഷം പൂർത്തിയാക്കുന്ന തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന ശതോത്തര രജതജൂബിലി ആഘോഷങ്ങൾ 2025ഡിസംബർ 07 ഞായറാഴ്ച സമാപിക്കും
ഞായറാഴ്ച രാവിലെ 8 മണിക്ക് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം -കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ സമാപന ദിനപരിപാടികൾ ആരംഭിക്കും


തുടർന്ന് ഇടവക വികാരി റവ സജു ശാമുവേൽ സി യുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അനുഗ്രഹം പ്രഭാഷണം നടത്തും. ശ്രീ ആന്റോ ആന്റണി എം പി സമാപന സന്ദേശം നല്കുകയും അഡ്വ മാത്യു ടി തോമസ് എംഎൽഎ ജൂബിലി സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്യും.വിവിധ പൊതുപരീക്ഷകളിലും മുതിർന്ന സൺഡേ സ്കൂൾ പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇടവകയുടെ മുൻ അംഗം കൂടിയായ മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യന്റെ നേതൃത്വത്തിൽ ആദരിക്കും
ക്നാനായ സമുദായ സെക്രട്ടറി ശ്രീ റ്റി ഒ ഏബ്രഹാം തോട്ടത്തിൽ, സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അത്മായ ട്രസ്റ്റി പ്രൊഫ ഏബ്രഹാം ജോർജ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജോളി റെജി,റവ എം സി ജോൺ മരുതുക്കുന്നേൽ,റവ ജേക്കബ് പോൾ മുതലായവർ ആശംസകൾ അറിയിക്കും
ബിജു നൈനാൻ മരുതുക്കുന്നേൽ


