മുളക് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മുളക് ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. മായമില്ലാത്ത മുളക് പൊടി ജില്ലയില്‍ ഉടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓമല്ലൂര്‍ ഐമാലി വെസ്റ്റ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സംഘമിത്ര സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 50 സെന്റ് സ്ഥലത്തു പദ്ധതി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശു നിലം വൃത്തിയാക്കി. സംഘമിത്ര സംഘ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2000 മുളക് തൈ നട്ട് കൃഷി ആരംഭിച്ചു. കീടരോഗബാധയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൈവവേലിയായി ബന്ദി തൈ നടുകയും ചെയ്തു.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ എന്‍ അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് ബി പിള്ള, വാര്‍ഡ് അംഗം സുജാത ടീച്ചര്‍, തൊഴിലുറപ്പ് മേറ്റ് ലതിക പ്രകാശ്, കുടുംബശ്രീ സിഡിഎസ്,അയല്‍ക്കൂട്ട അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *