ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ദേശീയ ആയുര്‍വേദ ദിനചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ് ശ്രീകുമാര്‍ ആയുര്‍വേദദിന സന്ദേശം നല്‍കി. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും പ്രവര്‍ത്തിക്കുന്ന ജീവിതശൈലിരോഗ ക്ലിനിക്കിന്റെ പ്രഖ്യാപനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു.

ആയുര്‍വേദ ദിനവുമായി ബന്ധപ്പെട്ട നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ആയുര്‍വേദദിന സന്ദേശറാലി അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഫിന അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം കെ റ്റി സുബിന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭന പ്രകാശ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ഡോ. ഉഷ കെ പുതുമന, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഡോ. ലിജു മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *