മോഷണം എല്ലാം തുരന്നു തുരന്ന് ; തുരപ്പന്മാരെ അവസാനം അടൂർ പോലീസ് പിടികൂടി

Crime
Print Friendly, PDF & Email

പത്തനംതിട്ട – തുരപ്പന്മാരായ മോഷ്ടാക്കളെ അടൂർ പോലീസ് പിടികൂടി. ആഗ്ര സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കേരളത്തിലുടനീളം വസ്ത്രശാലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. ആഗ്ര സ്വദേശി രാഹുൽ സിംഗ് സഹോദരൻ ഓംപ്രകാശ് ഇവരുടെ കൂട്ടാളി അങ്കൂർ എന്നിവരാണ് പിടിയിലായത്. ഓംപ്രകാശാണ് സംഘത്തിലെ സൂത്രധാരൻ. ഇവരുടെ അറസ്റ്റോടെ പല മോഷണക്കേസുകളും തെളിഞ്ഞേക്കും.

പകൽ കേരളത്തിലെ തെരുവുകളിൽ ബെൽറ്റ് കച്ചവടവമാണ് ഇവരുടെ പ്രത്യക്ഷത്തിലുള്ള ജോലി. ഈ ജോലിക്കിടെ മോഷണത്തിനായുള്ള സ്ഥാപനങ്ങൾ കണ്ടുവെയ്ക്കും. മോഷണം പ്ലാൻ ചെയ്ത ശേഷം സ്ഥലംവിടും. പിന്നീട് പ്ലാനെല്ലാം പറഞ്ഞുകൊടുത്ത് സഹോദരൻ രാഹുലിനെയും കൂട്ടാളി അങ്കൂറിനെയും മോഷണത്തിനായി നിയോഗിക്കും. തുണിക്കടകളിൽ മാത്രമാണ് സംഘം മോഷണം നടത്താറുള്ളത് എന്നാണു ഇപ്പോൾ അറിയുന്നത്. അടൂർ കരിക്കിനേത്ത് സിൽക്സിൻറെ അഞ്ചാം നിലയിലെത്തിയത് കെട്ടിടത്തിൻറെ പിൻഭാഗത്തുള്ള പൈപ്പ് വഴി അതിസാഹസികമായി കയറിയാണ് ഇവർ മോഷണം നടത്തിയത്..

മേൽക്കൂര പൊളിച്ച് ഭിത്തി തുരന്ന് താഴെനിലയിലുള്ള ക്യാഷ് കൗണ്ടറിലെത്തി. മൂന്ന് ലക്ഷത്തിലധികം രൂപയായി ഇവിടെ നിന്ന് കവർന്നത്. ഒക്ടോബർ 18 ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞാണ് ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് അടൂർ പൊലീസ് പിടികൂടിയത്. മൂവർ സംഘത്തെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ മോഷണക്കേസുകൾ തെളിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *