കൊച്ചി – ഉടായിപ്പ് ഒക്കെ ഹൈക്കോടതിക്ക് മനസിലായി. ശബരിമല മേൽശാന്തി നറുക്കെടുപ്പിനിടെ ആവശ്യമില്ലാത്ത ചിലരുടെ സാന്നിദ്ധ്യം സ്ഥലത്തുണ്ടായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മേൽശാന്തി തിരഞ്ഞെടുപ്പ് സമയത്ത് അനുമതിയുള്ളവർക്കല്ലാതെ സോപാനത്തിലേക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ദൃശ്യ മാദ്ധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും സോപാനത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പരിശോധിച്ചിരുന്നു. ഇതിൽ നിന്ന് ദൃശ്യങ്ങളിൽ കണ്ടവരെ കുറിച്ച് കോടതി ആരായുകയും ചെയ്തിരുന്നു. നറുക്കെടുപ്പിൻറെ ഭാഗമാകാത്ത ചില ആളുകളെ അവിടേക്ക് പ്രവേശിപ്പിക്കരുതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, നറുക്കെടുപ്പിൽ സുതാര്യത ഉറപ്പാക്കിയിരുന്നെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയെ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻറെ സാന്നിദ്ധ്യത്തിലായിരുന്നു മേൽശാന്തി നറുക്കെടുപ്പെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡിൻറെ നിലപാടിനെ പിന്തുണച്ച് കൊണ്ടുവന്ന നിലപാടാണ് കേസിൽ സംസ്ഥാന സർക്കാരും കൈക്കൊണ്ടത്. മേൽശാന്തി നറുക്കെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എന്തായാലും ഈ ഉടായിപ്പ് ഒക്കെ നടക്കുന്നത് സർക്കാരും, അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികളിലെ ചിലരുമൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണെന്നാണ് മനസിലാകുന്നത് .


