കർഷകർക്ക് ആവേശമായി ഇലന്തൂരിൽ കൊയ്ത്തുത്സവം.

Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – കൃഷി ഭവന്റെ നേതൃത്വത്തിൽ നെൽ കൃഷി ചെയ്ത ആനപ്പാറ, മണ്ണാത്തുപാറ പാടശേഖരങ്ങളിലെ കൊയ്ത്തുത്സവം കർഷർക്ക് ആവേശമായി. ഭഗവതികുന്ന് ദേവീക്ഷേത്രത്തിനും ശാലേം മാർത്തോമ്മാ പള്ളിക്ക് സമീപത്തുമായി 4 ഹെക്ടർ പാടത്തെ നെൽകൃഷിയാണ് കൊയ്ത്തിന് പാകമായത്. ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ലളിതമ്മ മാത്യു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എൻ. എൻ. അരുണിമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം ചെമ്പകത്തിൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. മനോജ്‌, അംഗങ്ങളായ കെ. ജി. റജി, ഇന്ദിര മോഹൻ, രഞ്ചു രാജേഷ്, കൃഷി അസിസ്റ്റന്റ്മാരായ ആർ. ജയശ്രീ, എം. എൻ. സജീവ്, പാടശേഖര സമിതി പ്രസിഡന്റ്‌ കെ. ജി. എബ്രഹാം, സെക്രട്ടറി ശശിഭൂഷൻ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി കുമരംകേരി സ്വദേശി കുഞ്ഞുമോന്റെ നേതൃത്വത്തിൽ പാടം പാട്ടത്തിനെടുത്തു കൃഷി ഇറക്കുകയായിരുന്നു.കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ഇവിടെ നെൽകൃഷി ചെയ്തു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *