കോന്നി: റബ്ബർ വിലയിടിവ് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) കോന്നി നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. തുടർച്ചയായ വിലയിടിവ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് സജി അലക്സ് യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി.വി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, റഷീദ് മുളന്തറ, സന്തോഷ് കുമാർ വി കെ, ചെറിയാൻ കോശി, സുമ റജി, അജിമോൾ നെല്ലുവേലി,രാജീസ് കൊട്ടാരം, സണ്ണി ജോർജ്, വർഗ്ഗീസ് എം.വി, ഈ.എം. ജോൺ, യൂസഫ് എം, രാജു ഫിലിപ്പ്, അശോകൻ കൊടുമുടി, പി.സി. രാജു, അനിത ആർ, രാഘി ആർ നായർ, ഇ.കെ.വിജയൻ, രാജൻ ജെ, ചെറിയാൻ കെ മാത്യു എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

