പി.എൻ ചന്ദ്രസേനൻ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം !!

Pathanamthitta

മെഴുവേലി – ആലക്കോട്ട് മലയിൽ കുടുംബം, ഒരുകാലത്ത് മാവുകളുടെ തണലിൽ ഉണ്ടായിരുന്ന ഈ വീടിന്റെ മുറ്റം നിറയെ എപ്പോഴും ആളുകളായിരുന്നു. ചന്ദ്രസേനൻ സാറിനെ കാണാനും പരാതികളും അപേക്ഷകളും അഭ്യർത്ഥനകളും ഒക്കെയായി എപ്പോഴും നിറയെ ജനങ്ങൾ കാത്തു നിന്നിരുന്ന ഭവനം. ഇന്ന് അദ്ദേഹത്തിൻറെ സ്മൃതി കുടീരം സ്ഥിതി ചെയ്യുന്ന ശാന്തമായ ഭവനം. 30 വർഷക്കാലം മെഴുവേലി പദ്മനാഭോദയം ഹൈസ്‌കൂൾ, ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ എന്നിവയിലൊക്കെ അദ്ധ്യാപകനായും പ്രഥമാദ്ധ്യാപകനായും, 10 വർഷക്കാലം ആറന്മുള നിയോജക മണ്ഡലം എംഎൽഎ ആയും, നിരവധി വർഷക്കാലം മെഴുവേലി പഞ്ചായത്ത് പ്രസിഡന്റായും, എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ അടക്കം നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന, പൊതു രംഗത്ത് നിറഞ്ഞുനിന്ന ശ്രീ. പിഎൻ ചന്ദ്രസേനൻ സാർ 24/10/1988 ലാണ് അന്തരിച്ചത്. പിഎൻ ചന്ദ്രസേനൻ സാറിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. കുടുംബാംഗങ്ങൾ മുൻകൈ എടുത്ത് സ്ഥാപിച്ച പിഎൻ ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് ആണ് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

 

ആലക്കോട്ട് മലയിൽ വീട്ടിൽ നടന്ന ചടങ്ങിൽ ആറന്മുള എംഎൽഎ ശ്രീ. അഡ്വ. അബിൻവർക്കി ജന്മശതാബ്ദി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി ഡോ. ഇന്ദിര ദൈവദശകം പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. പിഎൻ ചന്ദ്രസേനൻ സ്മൃതി കുടീരത്തിൽ ചടങ്ങിന് എത്തിയവരും, കുടുംബാംഗങ്ങളും പൂക്കൾ അർപ്പിച്ചു പ്രാർത്ഥിച്ചു. ശ്രീ. പിഎൻ ചന്ദ്രസേനൻ സാറിന്റെ മകൻ ശ്രീ. തമ്പി സേനൻ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, ആഘോഷ പരിപാടികളുടെ ഭാഗമായി മെഴുവേലിയിലെ പിഎൻ ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിന്റെ വിപുലീകരണം അടക്കമുള്ള പരിപാടികൾ ആലോചിക്കുന്നതായി കുടുംബാംഗങ്ങളുടെയും ട്രസ്റ്റിന്റെയും തീരുമാനം അറിയിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പിഎൻ ചന്ദ്രസേനൻ സാറിന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികൾക്ക് എല്ലാ പിന്തുണയും എംഎൽഎ വാഗ്ദാനം ചെയ്തു.

പിഎൻ ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ശ്രീ. അഡ്വ. രാജൻബാബു എക്സ്.എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിഎൻ ചന്ദ്രസേനൻ സാറിന്റെ സുദീർഘമായ പൊതുപ്രവർത്തന കാലഘട്ടത്തിന്റെ വിവരണം തയ്യാറാക്കിയത് ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് കൈമാറുകയും, എല്ലാവരുടെയും അറിവിലേക്കായി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അതേക്കുറിച്ചു വിശദമായി അവതരിപ്പിക്കുകയും ചെയ്തു. മുൻ എംഎൽഎ ശ്രീ. കെ.സി രാജഗോപാൽ, മുൻ എംഎൽഎ ശ്രീമതി. മാലേത്ത് സരളാദേവി, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നെജോമോൻ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബെന്നി കുഴിക്കാലാ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീ. രാധാചന്ദ്രൻ, ശ്രീ. സ്റ്റാലിൻ, വി.ആർ റോയ്, പ്രദീപ് പുഷ്പവാടിയിൽ, എസ്എൻഡിപി ശാഖായോഗം സെക്രട്ടറി സുരേഷ്, കെകെ ജെയിൻ, അടക്കമുള്ളവർ ചടങ്ങിൽ പ്രസംഗിച്ചു. കുടുംബാംഗങ്ങളും, നാട്ടുകാരും അടക്കമുള്ള പ്രൗഢ ഗംഭീരമായ സദസ്സ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *