തുരുത്തിക്കാട് : നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച മാരത്തോൺ നാടിന് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നതോടൊപ്പം മതസൗഹാർദ്ദത്തിൻ്റെയും സാമൂഹ്യ ഐക്യത്തിൻ്റെയും വേറിട്ട മാതൃകയായി
പ്രസിഡൻ്റ് റവ സജു ശാമുവേൽ സി യുടെയും യുവജനസഖ്യം ഭാരവാഹികളുടെയും നേതൃത്വത്തിൽ നദീ സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാരത്തോൺ ശ്രീപോരുരുട്ടിക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നുമാണ് ആരംഭിച്ചത്
തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹാർദ്ദ പരിപാടിക്ക് ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതിയുടെ പരിപൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചത് മതസൗഹാർദ്ദത്തിൻ്റെയും നാടിൻ്റെ പൊതുന്മയ്ക്കായുള്ള കൂട്ടായ്മയുടെയും ഹൃദ്യമായ അനുഭവമായി ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് അജേഷ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.

ഈ അസുലഭ സന്ദർഭത്തിന്റെ സ്മരണ നിലനിർത്താനായി ക്ഷേത്രാങ്കണത്തിൽ റവ സജു ശാമുവേൽ സി, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ശ്രീ അജേഷ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഗിരി കുമാർ തുരുത്തിക്കാട് പ്രദേശത്തെ മുതിർന്ന വൈദീകൻ റവ എം സി ജോൺ മരുതുക്കുന്നേൽ എന്നിവർ ചേർന്ന് ഫലവൃക്ഷത്തെ നടുകയും ചെയ്തു
സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാരത്തോണിൽ യുവജനസഖ്യത്തോടൊപ്പം ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതി അംഗങ്ങൾ, തുരുത്തിക്കാട് ബിഎഎം കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയേർസ്,തുരുത്തിക്കാട് പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ എന്നിവരും അണിചേർന്നു
നദീ സംരക്ഷണ സന്ദേശത്തോടൊപ്പം
നാടിൻ്റെ പൊതുന്മക്കായി ഒരുമിക്കുവാൻ ജാതിമതഭേദങ്ങൾ തടസമല്ല എന്ന മനോഹര മാതൃകയായി തുരുത്തിക്കാട് ഗ്രാമത്തിലെ ഈ പ്രഭാതം മാറി
What do you feel about this post?
Like
Love
Happy
Haha
Sad

