അട്ടച്ചാക്കൽ – പ്രവാസ ജീവിതത്തിൽ നിന്നുള്ള മടക്കം പലർക്കും ആശങ്കയുടേതാണ്.. നാട്ടിലെത്തിയാൽ പ്രവാസികൾ പലയിടത്തും അന്യരെപ്പോലെ. ഉപജീവനത്തിനായി ബിസിനസ് തിരഞ്ഞെടുത്താൽ വിജയിക്കുമോ എന്ന ആശങ്ക. ഇതിനൊക്കെ മാതൃകയാവുകയാണ് രുചി മിൽസ് ഉടമയും, പ്രവാസിയുമായിരുന്ന റോബിൻ കാരവള്ളിൽ.
അട്ടച്ചാക്കലിലെ പേരങ്ങാട്ട് കെട്ടിടത്തിൽ കഴിഞ്ഞ നാല് വർഷക്കാലമായി വിജയകരമായി രുചി മിൽസും സൂപ്പർമാർക്കറ്റും നടത്തിവരികയാണ് റോബിൻ., തന്റെ വ്യവസായത്തിൽ നിന്നും കിട്ടുന്ന ലാഭത്തിൽ നിന്ന് ഒരു തുക പാവപെട്ടവരെ സഹായിക്കാനും ഉപയോഗിക്കുന്നു എന്നതാണ് റോബിനെ വ്യത്യസ്തനാക്കുന്നത്. വിഷരഹിത ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പ്രതിജ്ഞാ ബദ്ധനാണീ ചെറുപ്പക്കാരൻ.
മുളക്പൊടി അടക്കം കഴുകി ഉണക്കിപൊടിച്ചു നൽകുന്ന ഭക്ഷ്യധാന്യങ്ങൾക്ക്, പ്രവാസികളായ തദ്ദേശിയരായ പ്രിയപ്പെട്ടവർ പോലും ആവശ്യക്കാരായി മുന്നിൽ നിൽകുന്നു. വിദേശത്ത് ഉള്ള പ്രവാസികൾ, നാട്ടിൽ ഉള്ള തങ്ങളുടെ മാതാപിതാക്കൾക്ക് രുചി മിൽസിൽ ഓർഡർ വിളിച്ചു പറയുമ്പോൾ അത് ഉത്തരവാദിത്തത്തോടെ ഡെലിവറി ചാർജ്ജ് ഇല്ലാതെ വീട്ടിലും എത്തിച്ചു കൊടുക്കുന്നു, ഏറ്റവും പുതിയതായി ചക്കിൽ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയുടെ ഉത്പാദനവും ആരംഭിച്ചു കഴിഞ്ഞു. പൊതു വിപണിയിലെ പ്രധാന ബ്രാൻഡ് ഉത്പന്നങ്ങളും ഇവിടെ ലഭിക്കുമെങ്കിലും രുചിയുടെ രുചിക്കൂട്ടിന് ആവശ്യക്കാർ ഏറെയാണ്. പലപ്പോഴും ഉദ്പാദനത്തിന് വേണ്ടുന്ന മായം കലരാത്ത ഉദ്പന്നങ്ങളുടെ ലഭ്യതയിൽ വരുന്ന കുറവ് പ്രതിസന്ധിയാണെങ്കിലും അത്തരം പ്രതിസന്ധികൾ തരണം ചെയ്താണ് രുചി മിൽസ് മുന്നേറുന്നത്.

പ്രവാസത്തിലൂടെ ജീവിത യാഥാർത്ഥ്യങ്ങളും, വിദേശത്തെ വ്യവസായങ്ങളുടെ നടത്തിപ്പും ഒക്കെ നേരിൽ കണ്ട് അത് മാതൃകയാക്കിയാണ് റോബിൻ രുചി മിൽസ് ന് തുടക്കം കുറിച്ചത്. കുറച്ച് പേർക്ക് എങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനും റോബിന് കഴിയുന്നു. ഇന്നത്തെ ചെറുപ്പക്കാർ ഗവൺമെൻ്റ് ജോലിയ്ക്കായും, ആറ് അക്ക ശമ്പളം കിട്ടുന്ന ജോലികളും തിരഞ്ഞ് അലയുന്ന സമയത്ത് ,അതുമല്ലങ്കിൽ എളുപ്പത്തിൽ പണമുണ്ടാക്കുവാൻ വളഞ്ഞ വഴികളിലൂടെയും സഞ്ചരിക്കുന്ന കാലത്തിലാണ് റോബിൻ കാരവള്ളിലും ടീമും വ്യത്യസ്ഥരാകുന്നത്. പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്ന സംരംഭകനായി ആയി തീർന്നിരിക്കുകയാണ് റോബിൻ.
രാഷ്ട്രീയ, പൊതുപ്രവർത്തന രംഗത്തും മാതൃകാ പ്രവർത്തനങ്ങൾക്ക് റോബിൻ നേതൃത്വം നൽകി വരുന്നുമുണ്ട്. കൂടാതെ മികച്ച പ്രവർത്തനം നടത്തി നാട്ടിലെ പ്രിയപ്പെട്ടവരുടെ ആശാകേന്ദ്രമായ ഗോൾഡൻ ബോയ്സിനെ നയിക്കുന്നതും റോബിൻ ഉൾപ്പെടുന്ന ചെറുപ്പക്കാരാണ്. റോബിൻ കാരവള്ളിലിൻ്റെ പ്രവർത്തനങ്ങൾക്കും സംരംഭത്തിനും #വിജയാശംസകൾ 💝
റോബിൻ കാരവള്ളിൽ
+91 86520 21667
ടീം പത്തനംതിട്ടക്ക് വേണ്ടി ,
രാജേഷ് പേരങ്ങാട്ടിനൊപ്പം ജിബു വിജയൻ ഇലവുംതിട്ട


