ഹോട്ടലിലെ ജനറേറ്ററിന് തീപിടിച്ചു : തൊട്ടുത്ത് ഗ്യാസ് സിലിണ്ടറും : അഗ്നിരക്ഷാസേന ഒഴിവാക്കിയത് വൻ ദുരന്തം

Pathanamthitta
Print Friendly, PDF & Email

അടൂര്‍: ബൈപാസില്‍ നെല്ലിമൂട്ടില്‍ പടി ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഫില്‍ ഫില്‍ ഹോട്ടലിലെ ഡീസല്‍ ജനറേറ്ററിനു തീ പിടിച്ചു. ബുധനാഴ്ച രാത്രി 10.50നു ആണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. തുറന്ന സ്ഥലത്തു സ്ഥാപിക്കേണ്ട ജനറേറ്റര്‍ അടച്ചു പൂട്ടിയ നിലയില്‍ ഒരു മുറിയിലാണ് വച്ചിരുന്നത്. ഇതിന് സമീപത്തായിട്ടാണ് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നത്. സിലിണ്ടറിലേക്കും സമീപത്തു പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഷോപ്പിലേക്കും തീ പടരാതിരിക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രദ്ധിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. സംഭവ സമയം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ ഒഴിപ്പിച്ചു.

ഒട്ടും സുരക്ഷിതം അല്ലാത്ത രീതിയിലാണ് ജനറേറ്റര്‍ റൂം സ്ഥാപിച്ചിരുന്നത്. സീനിയര്‍ റെസ്‌ക്യൂ ഓഫീസില്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഉള്ള അഭിലാഷ് എസ്. നായര്‍, മുഹമ്മദ്, അനീഷ്, അഭിലാഷ്, പ്രശോഭ് എന്നിവരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *