പത്തനംതിട്ട – അപകടം ആവർത്തിക്കുന്ന കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുമെന്ന് അബിൻ വർക്കി എംഎൽഎ. ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീർഘമായ ആവശ്യമായിരുന്നു. കുമ്പഴ ജംഗ്ഷനിൽ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷനായിരുന്നു എംഎൽഎ.
വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുമ്പഴ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോർഡുകൾ പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ റിഫളക്ടർ സ്റ്റഡുകൾ ജംഗ്ഷനിലെ നാലു ഭാഗത്തും സ്ഥാപിക്കും. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും. ദിശാബോർഡുകൾ കൃത്യമായ സ്ഥലങ്ങളിൽ ഉറപ്പാക്കും. ശബരിമല സീസണിനോടനുബന്ധിച്ച് ഇന്നും (ജൂലൈ 29) നാളെയും (ജൂലൈ 30) റോഡ് സുരക്ഷാപരിശോധനയുണ്ട്. ജൂലൈ 29 ന് കലഞ്ഞൂർ മുതൽ പ്ലാച്ചേരി വരെയും ജൂലൈ 30 ന് ഏനാത്ത് മുതൽ കുളനട വരെയും പൊലിസ്, ആർടിഒ, പിഡബ്ല്യുഡി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. കുമ്പഴ ജംഗ്ഷനിൽ സുരക്ഷ നടപടി ഉറപ്പാക്കുന്നതിന് അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു.
യോഗത്തിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ജില്ല കലക്ടർ എ നിസാമുദ്ദീൻ, എഡിഎം ആർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

