തണ്ണീര്‍ത്തട ദിനം ആചരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തണ്ണീര്‍ത്തട ദിനാചരണം സംഘടിപ്പിച്ചു. കണ്ണശ്ശ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. ജൈവ വൈവിധ്യ മാനേജിംഗ് (ബിഎംസി) ചെയര്‍മാന്‍ ജിനു തോമ്പുംകുഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആര്‍ പണിക്കര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ഏബ്രഹാം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ എം രമേഷ് കുമാര്‍, ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസര്‍ സി എല്‍ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും നട്ടു.

Leave a Reply

Your email address will not be published. Required fields are marked *