എല്ലാ വഴികളും ആറന്മുളയിലേക്ക്.. വള്ളസദ്യയ്ക്ക് തുടക്കമായി. !!

Pathanamthitta Food

പത്തനംതിട്ട : ആറന്മുള കരകളിലെ പള്ളിയോടപ്പുരകൾ വള്ളപ്പാട്ടിന്റെ ഈണത്തിൽ ഉണർന്നു. കരകൾക്കിനി നതോന്നതയുടെ താളം. മനസ്സുനിറയ്ക്കാൻ മറ്റൊരു വള്ളസ്സദ്യക്കാലം കൂടി വരവായി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾക്ക് ഞായറാഴ്ച തുടക്കമായി. സെപ്റ്റംബർ 16 വരെയുള്ള 60 ദിനങ്ങൾ ഇനി ആറന്മുളയിൽ വള്ളസ്സദ്യയുടെ രുചിക്കാലം.

ആറന്മുള വള്ളസ്സദ്യ വഴിപാടിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 8.30-ന് വടക്കേ മാളികയിൽ കിഴക്ക് വടക്ക് ഭാഗത്തായി പ്രത്യേകം ഒരുക്കിയ അടുപ്പിലേക്ക് ആറന്മുളയിലെ മുതിർന്ന പാചകക്കാരൻ അഗ്നിപകരുന്നതോടെ ഈ വർഷത്തെ വള്ളസ്സദ്യക്കാലത്തിന് തുടക്കമായി..

 

വള്ളസ്സദ്യ വഴിപാട് ഞായറാഴ്ച ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം 10 വഴിപാട് വള്ളസ്സദ്യകളാണ് നടക്കുന്നത്. കീഴ്‌ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറി കിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും.20 സദ്യാലയങ്ങളിലായി 16 സദ്യ കോൺട്രാക്ടർമാർ സദ്യ ഒരുക്കും. 10 സദ്യാലയം ക്ഷേത്രമതിലകത്തും 10 സദ്യാലയം പുറത്തുമാണ്.

ആറന്മുള കണ്ണാടിക്കായി സമീപിക്കുക – മുരുകൻ ആർ ആചാരി – +91 94971 03033

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *