മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം:

Pathanamthitta

അടൂര്‍: മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നതിനെ തുടര്‍ന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം. എം.എല്‍.എയും ഡ്രൈവറും പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന കോളജ് പ്രഫസര്‍ക്ക് പരുക്കേറ്റു.

കടമ്പനാട് കല്ലുകുഴി-പോരുവഴി റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എംഎല്‍എയും ഡ്രൈവര്‍ ജിജുവും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കായംകുളത്തുളള സുഹൃത്തിന്റെ വീട്ടില്‍ നിന്നും പാലായിലേക്ക് പോവുകയായിരുന്നു എം.എല്‍.എ. മുന്നിലെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നിലമേല്‍ എന്‍.എസ്.എസ് കോളജ് പ്രഫസര്‍ റിന്‍സി ജോണിന് പരുക്കേറ്റു. എംഎല്‍എയുടെ കാറിന്റെ മുന്നില്‍ വലതു വശത്തെ ടയര്‍ റിം സഹിതം ഒടിഞ്ഞു മാറി. പരുക്കേറ്റ കോളജ് പ്രഫസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. ഏനാത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *