പത്തനംതിട്ട – സാമൂഹിക പ്രവർത്തക ഡോ. എം എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തം സ്ഥലത്ത് കഴിയുന്ന നിരാലംബരും uരോഗികളും സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 380 – മത് സ്നേഹഭവനം പുന്നൂസ് തച്ചേട്ടിന്റെയും പ്രതിഭാ തച്ചേട്ടിന്റെയും സഹായത്താൽ വർക്കല ചെറുന്നിയൂർ ശിവനന്ദവരം ഭവനത്തിൽ ബ്ലഡ് കാൻസർ ബാധിതനായ സുനിൽകുമാറിനും കുടുംബത്തിനുമായി പുന്നൂസിന്റെയും മകളുടെയും ജന്മദിന സമ്മാനമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും പ്രതിഭയുടെ സഹോദരൻ ദീപക് സിറിയക് പീറ്റർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ രോഗബാധിതനായ സുനിൽകുമാർ ഭാര്യയോടും രണ്ട് പെൺകുഞ്ഞുങ്ങളോടും ഒപ്പം കഴിയുകയായിരുന്നു. തിരുവനന്തപുരം ആർ.സി.സി .യിലെ ചികിത്സയിൽ കഴിയുന്ന സുനിൽകുമാർ നാട്ടുകാരുടെ കാരുണ്യത്താൽ ആണ് ചികിത്സ നടത്തിയിരുന്നത്. പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വീട്ടുചിലവുകളും ചികിത്സാ ചിലവുകളുമായി ബുദ്ധിമുട്ടിയിരുന്ന സുനിൽകുമാറിന്റെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി പ്രതിഭാ പുന്നൂസ് നൽകിയ തുക ഉപയോഗിച്ച് മൂന്ന് മുറികളും ,അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സനിൽ കുമാർ., പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., സിയാര ചെറുബിം .,രത്നകുമാർ., റോബിൻ കൃഷ്ണൻ .,ശിവരാജൻ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

