പത്തനംതിട്ട – റൂട്ട് മാറി സർവീസ് നടത്തുന്ന ബസുകൾ, അപകടകരമായ രീതിയിൽ സർവീസ് നടത്തുന്ന ചരക്കുവാഹനങ്ങൾ തുടങ്ങി നിയമവിരുദ്ധ സർവീസുകൾ കണ്ടെത്തുന്നതിനായി നിരന്തരം ചെക്കിംഗ് നടത്തുമെന്നും നിയമവിരുദ്ധമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പത്തനംതിട്ട ആർടിഒ എച്ച്. അൻസാരി , എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി അജിത്ത് കുമാർ എന്നിവർ അറിയിച്ചു.
കുമ്പഴ വഴി സർവീസ് നടത്താൻ അനുമതി ലഭിച്ച സ്റ്റേജ് കാര്യേജുകൾ മാർച്ച് 27 മുതൽ കുമ്പഴ വഴി തന്നെ സർവീസ് പുനരാരംഭിക്കണം. സ്റ്റേജ് കാര്യേജുകൾ രാത്രികാല ട്രിപ്പുകൾ നിരന്തരം മുടക്കുന്നതായി പരാതി ലഭിക്കുന്നു. പെർമിറ്റിലും ടൈം ഷീറ്റിലും അനുവദിച്ചിട്ടുളള പ്രകാരം സർവീസ് നടത്തണം. ചരക്കു വാഹനങ്ങൾ വാഹനത്തിന്റെ ബോഡിനിരപ്പിനും മുകളിലായി ചരക്ക് നിറച്ചും മണ്ണ്, മണൽ തുടങ്ങിയ വസ്തുക്കൾ കൊണ്ടുപോകുമ്പോൾ മൂടി ഇല്ലാതെയും സർവീസ് നടത്തുന്നത് നിയമവിരുദ്ധവും അപകടങ്ങൾ വരുത്തുന്നതിനാലുമാണ് ചെക്കിംഗ് കർശനമാക്കുന്നതെന്നും ആർടിഒ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

