പുതിയ വീടിന്റെ വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.

Pathanamthitta

കോന്നി – ചെങ്ങറയിൽ പുതിയ വീടിന്റെ വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (കൗസ്തുഭം) ആണ് മരിച്ചത്. പുതിയ വീടിന്റെ വയറിംഗ് പണികൾക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ഉപകരണത്തിൽ നിന്ന് ഷോക്കേറ്റതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്ന വ്യക്തി പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ ഉപകരണത്തിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ മലയാലപ്പുഴ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *