പത്തനംതിട്ട – കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ .പി .സുനിൽ ഉദ്ഘാടനം ചെയ്തു.സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി. സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിൽ അസോസിയേഷൻ എന്നും ജീവനക്കാരുടെ പക്ഷത്ത് നിൽക്കുന്ന നിലപാടുകളാണ് ഉയർത്തി പിടിച്ചിട്ടുള്ളതെന്നും എ.പി.സുനിൽ അഭിപ്രായപ്പെട്ടു.പുതിയ സർക്കാർ ചുമതലയേറ്റ് ഒരു മാസം തികയുന്നതിനു മുൻപായി സമരപ്രഖ്യാപനങ്ങളുമായി മുൻപോട്ട് പോകുന്ന ഇടതുപക്ഷ സർവീസ് സംഘടനകളുടെ നിലപാട് രാഷ്ട്രീയ പാപ്പരത്വം ആണെന്നും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും മുൻ കാല നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ് .ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് ബി പ്രദീപ്കുമാർ, സംസ്ഥാന വൈസ് പ്രസിഡൻറ് പി. എസ് വിനോദ് കുമാർ,സംസ്ഥാന സെക്രട്ടറി അനിൽ ബാബു,ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി. പ്രശാന്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, എസ് .കെ .സുനിൽകുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ വൈസ് പ്രസിഡൻറ് ഡി . ഗീത, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ അനിൽകുമാർ, അനു.കെ.അനിൽകുമാർ, പിക്കു വി സൈമൺ, ദിലീപ്ഖാൻ,ദർശൻ ഡി കുമാർ, ആർ .പ്രസാദ്, മഞ്ജു .എസ് ബ്രാഞ്ച് പ്രസിഡന്റുമാരായ സുനിൽ വി കൃഷ്ണൻ, ഷെബിൻ. വി.ഷേക്ക് ,സാജൻ കെ ബിജു. വി,ആകാശ്. എസ്. നായർ, അരുൺ സി.എസ്, റിയാസ് അഹമ്മദ്, അൽ അമീൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ .പി .സുനിൽ ഉദ്ഘാടനം ചെയ്യുന്നു .
SHAJI VETTIPURAM
What do you feel about this post?
Like
Love
Happy
Haha
Sad

