ഏഴംകുഴം: പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിലുള്ള തൊടുവക്കാട് കുടുംബക്ഷേമ ഉപകേന്ദ്രം ഒന്നാം വാർഡിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ തൊടുവക്കാട് പൗരസമിതി നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. യോഗത്തിൽ പൗരസമിതി പ്രസിഡന്റ് വിമൽ രാജ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ സി.പി. സുഭാഷ്, സെക്രട്ടറി റോഹൻ ജോർജ്, വാർഡ് അംഗം ശാന്തി കെ. കുട്ടൻ, ചാർലി ഡാനിയൽ, ആർ. മനോഹരൻ, ലെജ മോനച്ചൻ, രാധാമണി, ഷാനവാസ്, സൈമൺ എന്നിവർ പ്രസംഗിച്ചു.
ആക്ഷൻ കൗൺസിൽ ഭാരവാഹികളായി വിമൽരാജ് (ചെയർമാൻ), രാജൻകുഞ്ഞ്, സോമൻ പിള്ള (വൈസ് ചെയർമാൻ), റോഹൻ ജോർജ് (കൺവീനർ), ജയിംസ് കക്കാട്ടുവിള, സുനന്ദ പരശുറാം (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന 21 അംഗ കമ്മറ്റി രൂപീകരിച്ചു. 14 ന് ഏഴംകുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിന് തീരുമാനിച്ചു.


