തിരുവല്ല: സർക്കാരിൻറെ സഹായ പദ്ധതികൾ ജനങ്ങളിൽ എത്തുന്നു എന്ന് ഉറപ്പാക്കണം എന്നും അതിനുള്ള ക്രമീകരണം സർക്കാരിൻറെ ഭാഗത്തുനിന്നും സഭകളുടെയും ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കേരളാ സ്റ്റേറ്റ് ബാക്ക് വേർഡ് ക്ലാസ്സസ് ഡെവലപ്മെൻറ് കോർപ്പറേഷനുമായി ചേർന്ന് നാഷണൽ മൈനോറിറ്റി ഡെവലപ്മെൻറ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുന്ന സഹായ പദ്ധതിയായ കൈത്താങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻററിൽ നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത. എല്ലാവർക്കും ആവശ്യമായത് ഉണ്ട് എന്നും അത് ആവശ്യക്കാരിൽ എത്തിക്കുന്നതിൽ ഉണ്ടാകുന്ന പാളിച്ച നിമിത്തമാണ് സമൂഹത്തിലെ പ്രയാസങ്ങൾ കൂടുതലായി ഉണ്ടാകുന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മോറോൻ മോർ സാമുവേൽ തെയോ ഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, മേജർ ബാബു പൗലോസ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, കെ എസ് ബി സി ഡി സി ജനറൽ മാനേജർ സാബു എസ്, ഫിനാൻസ് മാനേജർ ഷാജി എസ്, എന്നിവർ പ്രസംഗിച്ചു. കോർപ്പറേഷൻ മാനേജർ മാരായ ലത കെ. ജെ , അഞ്ജലി എ, ഷമീർ എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ സ്കീമുകളിലേക്കുള്ള അപേക്ഷ ഫോമുകളും വിതരണം ചെയ്തു.

ഫോട്ടോ:കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കേരളാ സ്റ്റേറ്റ് ബാക്ക് വേർഡ് ക്ലാസ്സസ് ഡെവലപ്മെൻറ് കോർപ്പറേഷനുമായി ചേർന്ന് നാഷണൽ മൈനോറിറ്റി ഡെവലപ്മെൻറ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുന്ന സഹായ പദ്ധതിയായ കൈത്താങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻററിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കുന്നു. ഡോ.പ്രകാശ് പി തോമസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മേജർ ബാബു പൗലോസ്, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മോറോൻ മോർ സാമുവേൽ തെയോ ഫിലോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സാബു എസ്, സജിത്ത് ബി എന്നിവർ സമീപം
What do you feel about this post?
Like
Love
Happy
Haha
Sad

