കർഷകസഭയും ഞാറ്റുവേല ചന്തയും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് കർഷകസഭയും ഞാറ്റുവേല ചന്തയും കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെയ്‌സി കോശി അയ്യനേത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രസന്ന രാജൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സി സുമേഷ്, വാർഡ് അംഗങ്ങളായ സോജി പി ജോൺ, ലേഖ അജയകുമാർ, മിനി സി അജയൻ, കൃഷി ഓഫീസർ അനില റ്റി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ് ബിജു, കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കർഷകരുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, പച്ചക്കറികൾ, തൈകൾ തുടങ്ങിയവയുടെ വിൽപനയും സൗജന്യ പച്ചക്കറി തൈ വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *