ഓതറ – പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷിക മഹോത്സവത്തോടനുബന്ധിച്ചു ചടങ്ങുകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി തന്ത്രിമുഖ്യൻ താഴമൺമഠം കണ്ടരരു ബ്രഹ്മദത്തൻ രാജീവരര് മുഖ്യകാർമികത്വം വഹിച്ചു. പുന:പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ പുലർച്ചേ വെള്ളികുംഭത്തിൽ കളഭം നിറച്ച് കലശപൂജയോടെ ആരംഭിച്ച ലക്ഷാർച്ചന ചടങ്ങുകൾ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി വൈകിട്ട് ദീപാരാധനയ്ക്ക് കളഭാഭിഷേകത്തോടെ സമാപനമായി. ക്ഷേത്രത്തിൽ ഉച്ചപൂജയോടനുബന്ധിച്ച് നവകാഭിഷേകവും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ദീപാരാധനയും അത്താഴപൂജയും നടന്നു. വൈകുന്നേരം ക്ഷേത്രസന്നിധിയിൽ വാദ്യശീ തൃക്കാരിയൂർ മനോജിന്റെ പ്രമാണിത്വത്തിൽ പഞ്ചവാദ്യ വിസ്മയവും അരങ്ങേറി.
What do you feel about this post?
Like
Love
Happy
Haha
Sad

