കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രവുമായി വന്ന മിനി ലോറി മറിഞ്ഞ് ബംഗാള്‍ സ്വദേശി മരിച്ചു

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രവുമായി വന്ന മിനി ലോറി മറിഞ്ഞ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സജ്ദൂര്‍ റഹ്മാന്‍ (40) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30 യോടെ തടിയൂര്‍ കാഞ്ഞീറ്റുകര റോഡിലെ പൊന്മലയ്ക്ക് സമീപം വള്ളിക്കാലപടിയിലായിരുന്നു അപകടം. കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങിവരും വഴി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന 14 പേര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും കോണ്‍ക്രീറ്റ് മിക്സര്‍ ഉരുണ്ട് വന്ന് സജുദൂറിന്‍റെ പുറത്തേക്ക് മറിയുകയുമായിരുന്നു.
തടിയൂരില്‍ നിന്ന് പന്തളത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്. ടെമ്പോപോയിൽ സജ് ദൂറിന് ഒപ്പമുണ്ടായിരുന്ന 13 ബംഗാള്‍ സ്വദേശികളില്‍ ഒന്പത് പേര്‍ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും തൊട്ടുപിന്നാലെ കോയിപ്രം പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി സജ്ദൂറിന്‍റെ മൃതദേഹം പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തില്‍ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *