തലവടി : ആനപ്രമ്പാൽ തെക്ക് ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയുടെ എക്സികൂട്ടിവ് യോഗം വാലയിൽ ബെറാഖാ ഭവനിൽ നടന്നു. പ്രസിഡന്റ് സന്തോഷ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ശിവാനന്ദൻ, ഡോ. ജോൺസൺ വി ഇടിക്കുള, ശ്രീദാസ് നായർ, മാത്യു മത്തായി, ശ്രീകല എസ് നായർ, എം എം മാത്യൂ, സാം തോമസ് എന്നിവർ പ്രസംഗിച്ചു.
വാർഷികം പൊതു യോഗം ജൂൺ 26 ന് 3.30ന് പ്രസിഡന്റ് സന്തോഷ് മാത്യുവിന്റെ വസതിയിൽ ചേരുമെന്ന് സെക്രട്ടറി പി.കെ ശിവാനന്ദൻ അറിയിച്ചു.


