വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് മദ്യസൽക്കാരത്തിന്റെ ചിത്രങ്ങൾ ; ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ

Idukki
Print Friendly, PDF & Email

ഇടുക്കി: മദ്യക്കുപ്പികളുടെയും മദ്യം വിളമ്പുന്നതിന്റെയും ചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശിപാർശ. ജില്ലാ മെഡിക്കൽ ഓഫീസിൽ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന ഷിബു തങ്കപ്പനെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തിരിക്കുന്നത്. പി.എച്ച്. അസീസ് എന്നയാൾ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റീജിയണൽ വിജിലൻസ് ഓഫീസർ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഷിബുവിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിച്ചിരുന്നത്. എന്നാൽ അതൊന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, മദ്യംവിളമ്പുന്നതിന്റെയും മദ്യക്കുപ്പികളുടെയും ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസാക്കി ഇട്ടിരുന്നതായും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഷിബു വിജിലൻസ് ഓഫീസർക്ക് മൊഴി നൽകിയിരുന്നു. എന്നാൽ, ഷിബുവിന്റെ നടപടി ഔദ്യോഗിക സ്വഭാവദൂഷ്യവും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് വിജിലൻസ് ഓഫീസർ പറയുന്നു.അറിവില്ലായ്മ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമല്ല. ഈ സാഹചര്യത്തിലാണ് ഷിബുവിനെതിരേ കടുത്ത ശിക്ഷാനടപടികൾക്ക് ശിപാർശ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *