പത്തനംതിട്ട നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടി ടൗൺസ്‌ക്വയർ നിർമാണം പൂർത്തിയായി. പത്തനംതിട്ട നഗരസഭ പദ്ധതിയുടെ ഭാഗമായാണ് അബാൻ ജംഗ്ഷനിൽ ഒരു കോടി രൂപ ചിലവിൽ ടൗൺ സ്‌ക്വയർ നിർമിച്ചത്. ആയിരം പേരെ ഉൾക്കൊള്ളുന്ന ഓപ്പൺ സ്റ്റേജ് വിഭാവനം ചെയ്തിട്ടുണ്ട് . ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പേരിലാണ് കവാടം. മുൻ എം എൽ എ കെ കെ നായരുടെ സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. പുത്തൻ സാങ്കേതിക മികവുകളാൽ തീർത്ത ശബ്ദ – വെളിച്ച സംവിധാനവും പൂർത്തിയായി. പാർക്ക്, പൂന്തോട്ടം, പുൽത്തകിടി, ലഘുഭക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട്. സെൽഫി പോയിന്റിനായി കഥകളി രൂപം ആലേപനം ചെയ്ത ഭിത്തികളും ജില്ലയുടെ സംസ്‌കാരിക പെരുമ വിളിച്ചോതുന്ന ചുമർ ചിത്രങ്ങളും ഉണ്ട്.


